കോണ്‍ഗ്രസ് മന്ത്രിമാര്‍: ദില്ലിയില്‍ ചര്‍ച്ച തുടങ്ങി
തിരുവനന്തപുരം: കോണ്‍ഗ്രസ് മന്ത്രിമാരെ കുറിച്ച് തീരുമാനമെടുക്കുന്നതിനായി മുഖ്യമന്ത്രി എ.കെ.ആന്റണിയും കോണ്‍ഗ്രസ് നേതാവ് കെ.കരുണാകരനും കെപിസിസി പ്രസിഡന്റ് കെ.മുരളീധരനും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുമായി ചര്‍ച്ച നടത്തി. മെയ് 22 ചൊവാഴ്ച രാവിലെയാണ് ചര്‍ച്ച നടന്നത്.
ബുധനാഴ്ചയും ചര്‍ച്ച തുടരും. കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി ഗുലാംനബി ആസാദ് ബുധനാഴ്ച കശ്മീരില്‍ നിന്നെത്തി ചര്‍ച്ചയില്‍ പങ്കെടുക്കും. ബുധനാഴ്ചയോടെ തീരുമാനമാകുമെന്നാണ് കരുതുന്നത്.
സോണിയയുമായുള്ള ചര്‍ച്ചയ്ക്കു ശേഷം മുഖ്യമന്ത്രി എ.കെ.ആന്റണി കേന്ദ്രധനകാര്യമന്ത്രി യശ്വന്ത്സിഹ്നയുമായി കൂടിക്കാഴ്ച നടത്തി. കേരളത്തിന്റെ സാമ്പത്തികപ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്രസഹായം അഭ്യര്‍ഥിക്കാനാണ് ആന്റണി സിഹ്നയെ കണ്ടത്.












Click it and Unblock the Notifications