സ്വകാര്യനിക്ഷേപം പ്രോത്സാഹിപ്പിക്കും: മന്ത്രി
തിരുവനന്തപുരം: കേരളത്തെ വ്യവസായസൗഹൃദ സംസ്ഥാനമാക്കി മാറ്റാനും പരമാവധി ആനുകൂല്യങ്ങള്‍ നല്കി സ്വകാര്യനിക്ഷേപം സംസ്ഥാനത്തേക്ക് ആകര്‍ഷിക്കാനും നടപടി സ്വീകരിക്കുമെന്ന് വ്യവസായ മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി.
മെയ് 22 ചൊവാഴ്ച തിരുവനന്തപുരത്ത് കേസരി സ്മാരക ജേര്ണലിസ്റ് ട്രസ്റ് സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു മന്ത്രി. വിവരസാങ്കേതിക മേഖലയില്‍ കേരളത്തിന്റെ മനുഷ്യശേഷി വര്‍ധിപ്പിക്കുന്നതിന് വ്യവസായ വകുപ്പിനെയും വിദ്യാഭ്യാസ വകുപ്പിനെയും ഏകോപിപ്പിച്ചു കൊണ്ടുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. പുതിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കാനും നിലവിലുള്ളവയ്ക്ക് ഐടിയുടെ മുഖം നല്‍കാനുമാണ് ഉദ്ദേശിക്കുന്നതെന്ന് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കുന്നതു സംബന്ധിച്ച് ഇപ്പോള്‍ എന്തെങ്കിലും പറയുന്നത് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവരും കൂട്ടായി ചര്‍ച്ച ചെയ്തുവേണം ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്. സംസ്ഥാന സര്‍ക്കാര്‍ പണം മുടക്കി പൊതുമേഖലാ സ്ഥാപനങ്ങള്‍ നടത്തുന്നത് സംബന്ധിച്ച് തീരുമാനമെടുക്കേണ്ടി വരും.
വിദ്യാഭ്യാസ വകുപ്പ് ലീഗിനായിരുന്നപ്പോള് ആകാശം ഇടിഞ്ഞുവീണില്ല
മുസ്ലീം ലീഗ് കയ്യാളുന്നതു കൊണ്ട് വിദ്യാഭ്യാസ വകുപ്പ് വര്ഗീയവല്ക്കരിക്കപ്പെടുമെന്നുള്ള ആശങ്കകള്‍ കേരളീയര്‍ക്ക് യോജിച്ചതല്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ബിജെപി നേതാവ് കെ. രാമന്‍പിള്ള ഇതു സംബന്ധിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി. കേരളത്തില്‍ ഏറെക്കാലം വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്തത് ലീഗാണ്. അതുകൊണ്ട് ഇവിടെ ആകാശം ഇടിഞ്ഞുവീണിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഉടനെ തുടങ്ങാന്‍ പോകുന്ന ഒരു സ്വകാര്യ ടിവി ചാനലിന്റെ മാനേജിംഗ് ഡയറക്ടര്‍ സ്ഥാനത്ത് പൊതുമരാമത്തു മന്ത്രി എം. കെ. മുനീര്‍ തുടരുന്നത് ആരോപണങ്ങള്ക്കിടയാക്കില്ലേ എന്ന ചോദ്യത്തിന് അങ്ങനെയൊരു മുന്‍കരുതല്‍ നല്ലതാണെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ മറുപടി.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications