50 ലക്ഷത്തിന്റെ സ്വര്‍ണാഭരണം കവര്‍ച്ച ചെയ്തു
പാലക്കാട്: പാലപ്പുറത്ത് ഒരു ഫൈനാന്‍സിയേഴ്സ് കമ്പനിയിലെ അലമാര കുത്തിത്തുറന്ന് 1450 പവന്റെ സ്വര്‍ണാഭരണങ്ങളും 40,000 രൂപയും കവര്‍ച്ച ചെയ്തു.
ജെപി ഫൈനാന്‍സിയേഴ്സിലാണ് മെയ് 20 ഞായറാഴ്ച രാത്രി മോഷണം നടന്നത്. കമ്പനിയുടെ സ്റോക്ക് രജിസ്ററിലുള്ള 50 ലക്ഷം വില വരുന്ന സ്വര്‍ണാഭരണങ്ങളാണ് കവര്‍ച്ച ചെയ്യപ്പെട്ടതെന്ന് കമ്പനിയുടെ പാര്‍ട്ണറായ ജയരാജ് പറഞ്ഞു.
അഞ്ച് പവനോളം വരുന്ന സ്വര്‍ണാഭരണങ്ങള്‍ അടുത്തുള്ള റെയില്‍വേ ട്രാക്കില്‍ നിന്ന് കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.












Click it and Unblock the Notifications