പാമോയില്‍ ഇറക്കുമതി കേരളത്തെ തകര്‍ക്കും
ദില്ലി: മലേഷ്യയില്‍ നിന്നുള്ള പാമോയില്‍ ഇറക്കുമതി കേരളത്തിന്റെ സമ്പദ്വ്യവസ്ഥയെ നശിപ്പിക്കുമെന്ന് മുഖ്യമന്ത്രി എ.കെ. ആന്റണി. പാമോയില്‍ അടക്കമുള്ള സസ്യഎണ്ണകളുടെ ഇറക്കുമതി തീരുവ 300 ശതമാനമാക്കി ഉയര്‍ത്തണമെന്നും ആന്റണി ആവശ്യപ്പെട്ടു. ദില്ലിയില്‍ നടന്ന മുഖ്യമന്ത്രിമാരുടെ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ആന്റണി.
ലോകവ്യാപാരസംഘടനയുമായി ചര്‍ച്ചചെയ്ത് റബറിനെയും കയറിനെയും കാര്ഷികോല്പന്നമായി പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം റബര്‍, നാളികേരം, തേയില, കാപ്പി, കറുവപ്പട്ട,ഗ്രാമ്പൂ തുടങ്ങിയ നാണ്യവിളകള്‍ക്ക് വന്‍തോതില്‍ വിലത്തകര്‍ച്ചയുണ്ടായി. 6600 കോടി രൂപയോളം കര്‍ഷകര്‍ക്ക് നഷ്ടമുണ്ടായി. എന്നാല്‍ ഇറക്കുമതി നിയന്ത്രണം എടുത്തുകളഞ്ഞതോടെ കര്‍ഷകരുടെ ജീവിതം ഒന്നുകൂടി ദുരിതപൂര്‍ണ്ണമായിരിക്കുകയാണ്- ആന്റണി അഭിപ്രായപ്പെട്ടു.
കാര്‍ഷികവിഭവങ്ങള്‍ക്ക് മേല്‍ പരമാവധി ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തുക മാത്രമേ പോംവഴിയുള്ളൂ. കേരളത്തിലെ കര്‍ഷകസമൂഹത്തില്‍ 92 ശതമാനവും കനത്ത പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണ്. മലേഷ്യയില്‍ നിന്നും 70 ലക്ഷം ടണ്‍ പാംഓയില്‍ ഇറക്കുമതി ചെയ്യാനുള്ള നീക്കം പുനപരിശോധിക്കണമെന്നും ആന്റണി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. അല്ലെങ്കില്‍ അത് കേരളത്തെ പ്രതികൂലമായി ബാധിക്കും. വാഹനങ്ങളിലും മറ്റും വെളിച്ചെണ്ണ ഉപയോഗിക്കുന്നതിനെപ്പറ്റി കാര്യമായി പഠനം നടത്തണമെന്നും ആന്റണി പറഞ്ഞു.
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം -
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ അധികാരമേറ്റു; ഉറ്റുനോക്കി ലോകം












Click it and Unblock the Notifications