ഹൗസിംഗ് ബോര്‍ഡ് ചെയര്‍മാന്‍ രാജിവച്ചു
തിരുവനന്തപുരം: ഭവന നിര്‍മ്മാണ ബോര്‍ഡ് ചെയര്‍മാന്‍ ഷെവലിയാര്‍ ടി.യു. കുരുവിള രാജിവച്ചു. മെയ് 22 ചൊവാഴ്ച വാര്‍ത്താ സമ്മേളനത്തിലാണ് കുരുവിള രാജിവിവരമറിയിച്ചത്.
അഞ്ചു വര്‍ഷക്കാലത്തിനുള്ളില്‍ വിവിധ പരിപാടികള്‍ നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് കുരുവിള പറഞ്ഞു. മൈത്രീ ഭവന പദ്ധതി, സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതി, പത്ര പ്രവര്‍ത്തകര്‍ക്കുള്ള ഭവന പദ്ധതി, വര്‍ക്കിംഗ് വിമന്‍സ് ഹോസ്റല്‍, റവന്യൂ ടവര്‍, കൊമേഴ്സ്യല്‍ കോംപ്ലക്സുകള്‍ ഇവയെല്ലാം നടപ്പാക്കിയത് കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയിലാണ്.
ട്രഷറിയില്‍ 87 കോടിയും ബാങ്ക് അക്കൗണ്ടില്‍ മൂന്ന് കോടിയും ബോര്‍ഡിന് നീക്കിയിരിപ്പുണ്ടെന്ന് കുരുവിള അറിയിച്ചു. മൂലധന സബ്സിഡിയായി സംസ്ഥാന സര്‍ക്കാരില്‍ നിന്ന് 76.7 കോടി കിട്ടാനുണ്ട്. ഫ്ലാറ്റുകളുടെയും മറ്റും വില്പനയില്‍ നിന്ന് 100 കോടി രൂപയോളം ലഭിച്ചേക്കും.












Click it and Unblock the Notifications