തോല്‍വിക്ക് കാരണം വര്‍ഗീയശക്തികള്‍: വിഎസ്
തിരുവനന്തപുരം: വര്‍ഗീയ ശക്തികള്‍ യുഡിഎഫിനൊപ്പം ചേര്‍ന്ന് തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ തോല്പിക്കുകയായിരുന്നുവെന്ന് മുന്നണി കണ്‍വീനര്‍ വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു.
തിരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് പ്രാഥമികമായ ചര്‍ച്ച മാത്രമേ മുന്നണി നടത്തിയിട്ടുള്ളൂ. ജൂണ്‍ 14ന് ചേരുന്ന യോഗത്തില്‍ വിശദമായ ചര്‍ച്ച നടത്തുമെന്ന് അച്യുതാനന്ദന്‍ പറഞ്ഞു. മെയ് 22 ചൊവാഴ്ച ഇടതുമുന്നണി യോഗത്തിനു ശേഷം വാര്‍ത്താലേഖകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഐഎന്‍എല്ലുമായുള്ള ബന്ധത്തെക്കുറിച്ച് യോഗത്തില്‍ ചര്‍ച്ചയുണ്ടായിട്ടില്ല. തിരഞ്ഞെടുപ്പുകളില്‍ ചിലരുമായി ബന്ധമുണ്ടാക്കുന്നത് സാധാരണമാണെന്ന് അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications