ബുഷ് ദലൈലാമയെ കാണും
വാഷിംഗ്ടണ്‍: അമേരിക്കയില്‍ സന്ദര്‍ശനം നടത്തുന്ന തിബത്തന്‍ ആത്മീയ നേതാവ് ദലൈലാമയുമായി യുഎസ് പ്രസിഡന്റ് ജോര്‍ജ്ജ് ബുഷ് കൂടിക്കാഴ്ച നടത്തും. മെയ് 23 ബുധനാഴ്ചയാണ് കൂടിക്കാഴ്ച. മെയ് 22 ചൊവാഴ്ച യുഎസ് ആഭ്യന്തര സെക്രട്ടറി കോളിന്‍ പവല്‍ ദലൈലാമയെ സന്ധിച്ചിരുന്നു.
ഇതോടെ അമേരിക്കയോടുള്ള ചൈനയുടെ അഭിപ്രായഭിന്നത കൂടുതല്‍ രൂക്ഷമാകുമെന്നറിയുന്നു. നേരത്തെ ബുഷ് ചൈനയുടെ ശത്രുവായ തായ്വാന്‍ പ്രസിഡന്റുമായി അമേരിക്കയില്‍ സന്ദര്‍ശനവേളയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.
നോബല്‍ സമ്മാനജേതാവും ആത്മീയ നേതാവുമായ ദലൈലാമയുമായുള്ള കൂടിക്കാഴ്ചയെ വളരെ ആകാംക്ഷയോടെയാണ് ബുഷ് കാത്തിരിക്കുന്നതെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു.












Click it and Unblock the Notifications