വെടിനിര്‍ത്തല്‍ പിന്‍വലിച്ചു; മുഷറഫിന് ക്ഷണം
ദില്ലി: കശ്മീരില്‍ ഏര്‍പ്പെടുത്തിയിരുന്ന വെടിനിര്‍ത്തല്‍ പിന്‍വലിക്കാന്‍ സുരക്ഷാകാര്യങ്ങള്‍ക്കായുള്ള മന്ത്രിസഭാ സമിതി തീരുമാനിച്ചു.
പാകിസ്ഥാന്‍ ഭരണാധിപന്‍ ജനറല്‍ പര്‍വേസ് മുഷറഫിനെ ചര്‍ച്ചകള്‍ക്കായി ക്ഷണിക്കാന്‍ പ്രധാനമന്ത്രി എ. ബി. വാജ്പേയി തീരുമാനിച്ചു. മെയ് 23 ബുധനാഴ്ച സുരക്ഷാകാര്യങ്ങള്‍ക്കായുള്ള മന്ത്രിസഭാ സമിതിയുടെ യോഗത്തിന് ശേഷം പ്രതിരോധമന്ത്രി ജസ്വന്ത് സിംഹാണ് സുപ്രധാനമായ ഈ തീരുമാനങ്ങള്‍ അറിയിച്ചത്.
സിംലാ കരാറിന്റെയും ലാഹോര്‍ കരാറിന്റെയും തുടര്‍ച്ചയെന്നോണമാണ് മുഷറഫിനെ ക്ഷണിക്കാന്‍ തീരുമാനിച്ചത്. ഉടനെ തന്നെ ഔദ്യോഗിക ക്ഷണം മുഷറഫിനെ അറിയിക്കുമെന്ന് ജസ്വന്ത് സിംഹ് അറിയിച്ചു.
മുഷറഫിനെ ക്ഷണിക്കാന്‍ തീരുമാനിച്ചത് പാകിസ്ഥാന്‍ ഭീകരപ്രവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന ആരോപണത്തില്‍ നിന്നുള്ള തിരിച്ചുപോക്കല്ലെന്നും ഭീകരപ്രവര്‍ത്തനത്തിനെതിരെയുള്ള പോരാട്ടം ഇന്ത്യ തുടരുമെന്നും ജസ്വന്ത് വ്യക്തമാക്കി.












Click it and Unblock the Notifications