എഐഎഡിഎംകെ പോണ്ടിച്ചേരി മന്ത്രിസഭയിലേക്ക്
ചെന്നൈ: പോണ്ടിച്ചേരിയിലെ കോണ്‍ഗ്രസ്- ടിഎംസി മന്ത്രിസഭയില്‍ ചേരാന്‍ തയാറാണെന്ന് എഐഎഡിഎംകെ .
പാര്‍ട്ടി ജനറല്‍ സെക്രട്ടറിയും തമിഴ്നാട് മുഖ്യമന്ത്രിയുമായ ജയലളിത മെയ് 23 ബുധനാഴ്ച വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചതാണ് ഇക്കാര്യം. ക്ഷണം കിട്ടുകയാണെങ്കില്‍ മാത്രമേ എഐഎഡിഎംകെ മന്ത്രിസഭയില്‍ ചേരുകയുള്ളു. കോണ്‍ഗ്രസ് മന്ത്രിസഭയ്ക്ക് ഉപാധികളില്ലാതെ പിന്തുണ നല്‍കുമെന്ന് ജയലളിത നേരത്തെ പ്രഖ്യാപിച്ചിരുന്നു.
എഐഎഡിഎംകെ മന്ത്രിസഭയില്‍ ചേരില്ലെന്ന് ചില മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിനെ തുടര്‍ന്നാണ് ജയ വാര്‍ത്താക്കുറിപ്പിറക്കിയത്.












Click it and Unblock the Notifications