പുതുശ്ശേരിയില്‍ വാഹനാപകടത്തില്‍ രണ്ട് മരണം
പാലക്കാട്: പുതുശ്ശേരി മരുത റോഡില്‍ ലോറിയും ജീപ്പും കൂട്ടിമുട്ടി രണ്ട് പേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു.
പാലക്കാട് ജില്ലാ ലോട്ടറി ഓഫീസര്‍ എറണാകുളം വൈറ്റില സ്വദേശി ഇ. ജോണ്‍ (47), മണ്ണാര്‍ക്കാട് ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസിലെ ജീപ്പ് ഡ്രൈവറായ വണ്ടിത്താവളം അലയാത് സ്വദേശി സുലൈമാന്‍ (45) എന്നിവരാണ് മരിച്ചത്. സിആര്‍സിഎയിലെ പ്യൂണ്‍മാരായ ജോര്‍ജ്, ജോസഫ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ പാലക്കാട് ഫോര്‍ട്ട് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.
മെയ് 22 ചൊവാഴ്ച രാത്രിയാണ് അപകടം നടന്നത്. വാളയാറിലേക്ക് പോവുകയായിരുന്ന ജീപ്പാണ് ലോറിയുമായി കൂട്ടിയിടിച്ചത്. ഓടിക്കൂടിയ നാട്ടുകാര്‍ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും മെയ് 24 ബുധനാഴ്ച പുലര്‍ച്ചെ മരണം സംഭവിക്കുകയായിരുന്നു. ജോണിന് ഭാര്യയും രണ്ട് ആണ്‍മക്കളുമുണ്ട്. സുലൈമാന് ഭാര്യയും ഒരു മകനുമാണുള്ളത്.












Click it and Unblock the Notifications