ആലുവാ കൂട്ടക്കൊല: പ്രതിക്ക് ജാമ്യമില്ല
കൊച്ചി: ആലുവ കൂട്ടക്കൊല കേസിലെ പ്രതി ആന്റണിയുടെ ജാമ്യാപേക്ഷ ആലുവ സെഷന്‍സ് കോടതി തള്ളി.
മെയ് 23 ബുധനാഴ്ചയാണ് ആന്റണിയുടെ ജാമ്യാപേക്ഷ കോടതി തള്ളിയത്. പ്രതി ആന്റണി തന്നെയാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. ഇക്കാര്യത്തില്‍ പൊലീസിനെക്കാള്‍ കൂടുതല്‍ തെളിവുകള്‍ ക്രൈംബ്രാഞ്ചിന് കിട്ടിയിട്ടുണ്ടെന്ന് അറിയുന്നു.
പുനരന്വേഷണ റിപ്പോര്‍ട്ടിനോടൊപ്പം സമര്‍പ്പിക്കേണ്ട ചില രേഖകള്‍ ക്രൈംബ്രാഞ്ച് സമര്‍പ്പിക്കാത്തതിനാല്‍ അന്വേഷണ റിപ്പോര്‍ട്ട് കോടതി സ്വീകരിച്ചിരുന്നില്ല. ഈ രേഖകള്‍ താമസിയാതെ സമര്‍പ്പിക്കാനാണ് ക്രൈംബ്രാഞ്ച് ശ്രമിക്കുന്നത്.












Click it and Unblock the Notifications