കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്‍എസ്എസ് യുഡിഎഫിന് വോട്ട് ചെയ്തിരിക്കാം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ ആര്‍എസ്എസ് യുഡിഎഫിന് വോട്ട് നല്‍കിയിരിക്കാമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് സി. കെ. പത്മനാഭന്‍.

അടിയന്തിരാവസ്ഥയ്ക്ക് സമാനമായ സിപിഎമ്മിന്റെ ഭരണം മൂലം ഏറ്റവുമധികം നരകിച്ച സംഘടനയായതിനാല്‍ ആര്‍എസ്എസ് എല്‍ഡിഎഫ് വീണ്ടും ഭരണത്തിലെത്തരുതെന്ന് ആഗ്രഹിച്ചിട്ടുണ്ടാകുമെന്ന് മെയ് 23 ബുധനാഴ്ച വാര്‍ത്താസമ്മേളനത്തില്‍ പത്മനാഭന്‍ പറഞ്ഞു.

എന്നാല്‍ ആര്‍എസ്എസ് ഈ തിരഞ്ഞെടുപ്പില്‍ സ്വീകരിച്ച നിലപാടിനെ പറ്റി തനിക്ക് വ്യക്തമായി ഒന്നുമറിയില്ലെന്ന് പത്മനാഭന്‍ വ്യക്തമാക്കി. ബിജെപിയുടെ വോട്ട് ബാങ്കിന് കോട്ടം തട്ടിയിട്ടില്ല. ചില ഉറച്ച തീരുമാനങ്ങള്‍ എടുത്തിരുന്നെങ്കില്‍ ബിജെപിക്ക് നിയമസഭയില്‍ അക്കൗണ്ട് തുറക്കാമായിരുന്നു. എന്നാല്‍ മാര്‍ക്സിസ്റുകാര്‍ വീണ്ടും അധികാരത്തിലെത്തരുതെന്ന് പാര്‍ട്ടിക്ക് ആഗ്രഹമുണ്ടായിരുന്നെന്നും പത്മനാഭന്‍ വെളിപ്പെടുത്തി.

സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ പോരാടുവാന്‍ മാര്‍ക്സിസ്റുകാരുമായി ചേരാന്‍ പോലും ബിജെപി തയാറാണ്. കേരളത്തില്‍ ശക്തിയുള്ള എല്ലാ കക്ഷികളുമായും സംസ്ഥാനത്തിന്റെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാമെന്ന ആന്റണിയുടെ നിലപാട് സ്വാഗതാര്‍ഹമാണ്. നിയമസഭയില്‍ പ്രാതിനിധ്യമുള്ള കക്ഷികളെ മാത്രമേ ഇടതുമുന്നണി സര്‍ക്കാര്‍ ഇത്തരം ചര്‍ച്ചകള്‍ക്ക് ക്ഷണിച്ചിട്ടുള്ളുവെന്ന് പത്മനാഭന്‍ ചൂണ്ടിക്കാട്ടി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X