കരുണാകരന് വാശി; ചര്‍ച്ച ബുധനാഴ്ച തുടരും
ദില്ലി: കരുണാകരന്റെ കടുംപിടുത്തമാണ് കോണ്‍ഗ്രസ് മന്ത്രിമാരെ കുറിച്ച് ധാരണയിലെത്താന്‍ ചൊവാഴ്ച ദില്ലിയില്‍ വെച്ച് നടത്തിയ ചര്‍ച്ചയില്‍ തീരുമാനമുണ്ടാവാതെ പോയതിന് കാരണമെന്ന് അറിയുന്നു. ബുധനാഴ്ചയും ചര്‍ച്ച തുടരും. നേരത്തെ തീരുമാനിച്ചതനുസരിച്ച് വ്യാഴാഴ്ച സത്യപ്രതിജ്ഞ നടക്കാന്‍ സാധ്യതയില്ല.
ഐ ഗ്രൂപ്പിന് നാല് മന്ത്രിമാര്‍ അല്ലെങ്കില്‍ മൂന്ന് മന്ത്രിമാരും സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനങ്ങളിലേതെങ്കിലും എന്ന നിലപാടിലാണ് കരുണാകരന്‍. തന്റെ നിലപാടില്‍ നിന്ന് പിന്നോട്ടു പോവാന്‍ തയ്യാറല്ല എന്ന് ചര്‍ച്ചയില്‍ വ്യക്തമാക്കി.
തന്റെ ഗ്രൂപ്പിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള ബാധ്യത തനിക്കുണ്ടെന്ന് കരുണാകരന്‍ വാര്‍ത്താ ലേഖകരോട് പറഞ്ഞു. ചൊവാഴ്ച നടന്ന ചര്‍ച്ച കൊണ്ട് യാതൊരു പ്രയോജനവുമുണ്ടായില്ലെന്നും കരുണാകരന്‍ വ്യക്തമാക്കി.
ഐ,എ ഗ്രൂപ്പുകള്‍ക്ക് മൂന്ന് മന്ത്രിമാരും മൂന്നും നാലും ഗ്രൂപ്പുകള്‍ക്ക് ഓരോ മന്ത്രിയും എന്നതാണ് ചര്‍ച്ചയില്‍ ഉയര്‍ന്നുവന്ന നിര്‍ദേശം. അതേ സമയം മൂന്നും നാലും ഗ്രൂപ്പുകളെ അംഗീകരിക്കാന്‍ തയ്യാറല്ല എന്നതാണ് കരുണാകരന്റെ നിലപാട്.
ബുധനാഴ്ചയോടെ തീരുമാനമാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി എ.കെ.ആന്റണി വാര്‍ത്താ ലേഖകരോട് പറഞ്ഞു. ബുധനാഴ്ച മന്ത്രിമാരെ പ്രഖ്യാപിച്ചാലും ഗവര്‍ണറുടെ സൗകര്യം കൂടി കണക്കിലെടുക്കേണ്ടതു കൊണ്ട് വ്യാഴാഴ്ച സത്യപ്രതിജ്ഞ നടന്നേക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications