മന്ത്രിസഭാവികസനം: ചര്‍ച്ച പരാജയം
ദില്ലി: കോണ്‍ഗ്രസിന്റെ എട്ട് മന്ത്രിമാരെ തീരുമാനിക്കുന്നതിനായി ദില്ലിയില്‍ നടന്ന ചര്‍ച്ച പരാജയപ്പെട്ടു.
മെയ് 23 ബുധനാഴ്ചവൈകുന്നേരം എഐസിസി ജനറല്‍ സെക്രട്ടറി ഗുലാം നബി ആസാദ് ദില്ലിയില്‍ എത്തിയ ശേഷമാണ് കരുണാകരന്‍, ആന്റണി, മുരളീധരന്‍ എന്നിവരുമായി ചര്‍ച്ച നടത്തിയത്. ചര്‍ച്ച തീരുമാനമൊന്നുമാകാതെ പിരിയുകയായിരുന്നു.
ധനകാര്യവകുപ്പ് ഉമ്മന്‍ചാണ്ടിക്ക് നല്‍കരുതെന്ന് കരുണാകരന്‍ വാശിപിടിച്ചുവെന്നാണ് അറിയുന്നത്. എന്നാല്‍ ഗ്രൂപ്പ് പരിഗണന കൊണ്ടല്ല പരിചയസമ്പന്നത കൊണ്ടാണ് വകുപ്പ് ചാണ്ടിക്ക് നല്‍കുന്നതെന്നായിരുന്നു ആന്റണിയുടെ വിശദീകരണം. തനിക്ക് വിശ്വസ്തനായ ഉമ്മന്‍ചാണ്ടിക്ക് തന്നെ ധനകാര്യം നല്‍കണമെന്ന കാര്യത്തില്‍ ആന്റണി ഉറച്ചുനില്‍ക്കുകയാണ്.
എന്നാല്‍ കെ. വി. തോമസിന് ധനകാര്യം നല്‍കണമെന്ന ആവശ്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് കരുണാകരന്‍ വ്യക്തമാക്കിയിട്ടുണ്ട്.
മെയ് 24 വ്യാഴാഴ്ചയും ചര്‍ച്ചകള്‍ തുടരും. അടുത്തയാഴ്ച മാത്രമേ മന്ത്രിസഭാവികസനമുണ്ടാവുകയുള്ളു എന്നത് ഇതോടെ ഉറപ്പായിരിക്കുകയാണ്.












Click it and Unblock the Notifications