മുന്‍ഗവര്‍ണര്‍ പി.രാമചന്ദ്രന്‍ അന്തരിച്ചു
ചെന്നൈ: മുന്‍ കേരള ഗവര്‍ണര്‍ പി.രാമചന്ദ്രന്‍ അന്തരിച്ചു. അദ്ദേഹത്തിന് 81 വയസായിരുന്നു. മെയ് 23 ബുധനാഴ്ച രാവിലെ ചെന്നൈയില്‍ വെച്ചായിരിന്നു അന്ത്യം.
1982 മുതല്‍ 1988 വരെയാണ് രാമചന്ദ്രന്‍ കേരള ഗവര്‍ണറായിരുന്നത്. 77ലെ മൊറാര്‍ജി ദേശായി മന്ത്രിസഭയില്‍ ഊര്‍ജമന്ത്രിയായിരുന്നു. ഫുഡ് കോര്‍പ്പറേഷന്‍ ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
1969ലെ കോണ്‍ഗ്രസിലെ പിളര്‍പ്പിനെ തുടര്‍ന്ന് രാമചന്ദ്രന്‍ സംഘടനാ കോണ്‍ഗ്രസിനൊപ്പം നിന്നു. പിന്നീട് ജനതാപാര്‍ട്ടിയിലേക്കു മാറിയ രാമചന്ദ്രന്‍ പില്‍ക്കാലത്ത് വീണ്ടും കോണ്‍ഗ്രസിലേക്കു മടങ്ങി.
അദ്ദേഹത്തിന് മൂന്ന് മക്കളുണ്ട്.












Click it and Unblock the Notifications