എലിപ്പനി: മരണസംഖ്യ എട്ടായി
കോട്ടയം: മധ്യകേരളത്തില്‍ എലിപ്പനി പടരുന്നതായി സംശയം. കോട്ടയത്തും പത്തനംതിട്ടയിലും ഈയിടെ ഏഴ് പേര്‍ മരണമടഞ്ഞത് എലിപ്പനി ബാധിച്ചാണെന്ന് സംശയിക്കപ്പെടുന്നു.
മെയ് 22 ചൊവാഴ്ച രണ്ട് പേര്‍ കൂടി മരിച്ചതോടെയാണ് മരണസംഖ്യ എട്ടായി ഉയര്‍ന്നത്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ചങ്ങനാശ്ശേരി സ്വദേശി സുഭാഷ് (28), പാലാ സ്വദേശി സുരേഷ് (30) എന്നിവരാണ് ഏറ്റവും ഒടുവില്‍ മരിച്ചത്.
മഴക്കാലമാകുമ്പോഴാണ് സാധാരണയായി എലിപ്പനി പടരുക. ഇത് തുടര്‍ച്ചയായ മൂന്നാമത്തെ തവണയാണ് എലിപ്പനി പ്രത്യക്ഷമാകുന്നത്. കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ജനങ്ങള്‍ ആകെ പരിഭ്രാന്തരാണ്. രോഗം പടരാതിരിക്കാനുള്ളമുന്‍കരുതല്‍ എടുക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിരിക്കുകയാണ്.
പേരണ്ണ സ്വദേശി ശ്രീകുമാര്‍ (38), പൂഞ്ഞാര്‍ സ്വദേശി രാജു (38), ഏറ്റുമാനൂര്‍ സ്വദേശി തോമസ് (48), പത്തനംതിട്ടയിലെ മാധവന്‍ (61), പൂനത്തുറയിലെ സിബി (32) എന്നിവരാണ് എലിപ്പനി ബാധിച്ച് നേരത്തെ മരിച്ചവര്‍.












Click it and Unblock the Notifications