കേരളത്തില്‍ ഇടവപ്പാതി നേരത്തെ തുടങ്ങും
തിരുവനന്തപുരം: കേരളത്തില്‍ ഇക്കുറി ഇടവപ്പാതി നേരത്തെ തുടങ്ങുമെന്ന് തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം കേരളത്തിലെത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. ഉത്തരകേരളത്തിലായിരിക്കും കനത്ത മഴ കിട്ടുക. തെക്കന്‍ കേരളത്തിലും സാമാന്യം നല്ല മഴ ലഭിക്കും. ഇത്തവണ വേനല്‍മഴ നന്നായി കിട്ടിയതുകൊണ്ട് ഇടവപ്പാതിയുടെ ശക്തി കുറയുമെന്ന് കരുതപ്പെട്ടിരുന്നു.
പടിഞ്ഞാറന്‍ കാറ്റ് മണിക്കൂറില്‍ 60 കിലോമീറ്റര്‍ മുതല്‍ 70 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശാന്‍ സാധ്യതയുള്ളതിനാല്‍ മീന്‍പിടുത്തക്കാര്‍ സൂക്ഷിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications