ഉഷ സംഭവം: പൊലീസുകാരെ സസ്പെന്റ് ചെയ്യണമെന്ന്
തിരുവനന്തപുരം: പി.ഇ.ഉഷ സംഭവവുമായി ബന്ധപ്പെട്ട് ആരോപണത്തിന് വിധേയരായ പൊലീസുകാരെ സസ്പെന്റ് ചെയ്യാന്‍ ഉന്നതവിദ്യാഭ്യാസ സെക്രട്ടറി ആഭ്യന്തരവകുപ്പിനോട് നിര്‍ദേശിച്ചു.
പൊലീസ് കേസില്‍ തിരിമറികള്‍ നടത്തിയെന്ന് ആരോപിച്ച് നേരത്തെ ഉഷ പരാതി നല്‍കിയിരുന്നു. തന്നെ ബസ്സില്‍വച്ച് ലൈംഗികമായി പീഡിപ്പിച്ച സംഭവത്തെ കുറിച്ച് പരാതി നല്‍കാന്‍ പൊലീസ് സ്റേഷനിലെത്തിയപ്പോള്‍ പൊലീസുകാര്‍ അപമര്യാദയായി പെരുമാറിയെന്നും ഉഷ പരാതിപ്പെട്ടിരുന്നു.
ഉഷയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഉന്നതവിദ്യാഭ്യാസ സെക്രട്ടറിയുടെ നിര്‍ദേശം. സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ച് ഉഷയ്ക്കെതിരെ അപവാദ പ്രചാരണം നടത്തിയ കലിക്കറ്റ് യൂണിവേഴ്സിറ്റി ജീവനക്കാരന്‍ പ്രകാശനെ സസ്പെന്റ് ചെയ്തതിനു പിന്നാലെയാണ് ഈ നടപടി.












Click it and Unblock the Notifications