എല്‍ഡിഎഫ് സര്‍ക്കാര്‍ ഭരിച്ചുമുടിച്ചു: രാഘവന്‍
തിരുവനന്തപുരം: സംസ്ഥാനത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ടാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ഭരണമൊഴിഞ്ഞതെന്ന് മന്ത്രി എം.വി.രാഘവന്‍ പറഞ്ഞു. സംസ്ഥാനം പാപ്പര്‍ ഹര്‍ജി നല്‍കേണ്ട അവസ്ഥയിലാണെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിമാര്‍ ചെലവ് കുറച്ചതുകൊണ്ടുമാത്രം സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെടില്ല. മന്ത്രിമാരുടെ എണ്ണം കൂടിയതുകൊണ്ട് ചെലവ് കൂടുകയുമില്ല. കേസരി സ്മാരകട്രസ്റ് മെയ് 23 ബുധനാഴ്ച സംഘടിപ്പിച്ച മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരം വിമാനത്താവളം, വിഴിഞ്ഞം തുറമുഖം, അഴീക്കല്‍ തുറമുഖം എന്നിവയുടെ വികസനത്തില്‍ ശ്രദ്ധയൂന്നും. ഹൈക്കോടതിയിലെ കേസ് അവസാനിച്ചാല്‍ പറശ്ശിനിക്കടവ് പാമ്പുവളര്‍ത്തുകേന്ദ്രം പുനരുദ്ധരിക്കുമെന്നും രാഘവന്‍ പറഞ്ഞു. സഹകരണമേഖലയില്‍ പിടിച്ചെടുക്കല്‍ നീക്കങ്ങള്‍ നടത്തില്ലെന്നും രാഘവന്‍ വ്യക്തമാക്കി.












Click it and Unblock the Notifications