ഷിബു ജോണിനെതിരെ അറസ്റ് വാറന്റ്
കൊല്ലം: ചവറ എംഎല്‍എ ഷിബുജോണിനെതിരെ വണ്ടിചെക്ക് കേസില്‍ കോടതി അറസ്റ് വാറന്റ് പുറപ്പെടുവിച്ചു. കേസ് സംബന്ധിച്ച കുറ്റപത്രം സ്വീകരിക്കാന്‍ കോടതിയില്‍ ഹാജരാകാത്തതിനാണ് കൊല്ലം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് വാറന്റ് പുറപ്പെടുവിച്ചത്.
വണ്ടിചെക്കുകള്‍ നല്‍കി കബളിപ്പിച്ചതിന് രണ്ട് കേസുകളാണ് ഷിബു ജോണിനെതിരെയുള്ളത്. കൊച്ചിയിലെ ആപ്പിള്‍ ക്രെഡിറ്റ് കോര്‍പ്പറേഷന് നീണ്ടകരയിലെ കിംഗ് ഫിഷറീസ് ലിമിറ്റഡ് എംഡിയായ ഷിബു 22,142 രൂപയുടെ വണ്ടിച്ചെക്ക് നല്‍കിയെന്നാണ് കേസ്.
ആര്‍സ്പി (ബി) നേതാവ് ബേബി ജോണിന്റെ മകനായ ഷിബു ജോണ്‍ ചവറയില്‍ മുന്‍മന്ത്രി വി.പി.രാമകൃഷ്ണപിള്ളയെ തോല്പിച്ചാണ് എംഎല്‍എയായത്. തിരഞ്ഞെടുപ്പ് വേളയില്‍ സര്‍ക്കാരിന് വന്‍തുകയുടെ കടം തിരിച്ചുനല്‍കേണ്ടതുണ്ടെന്ന് ആരോപിച്ച് ഇടതുമുന്നണി ഷിബുവിന്റെ സ്ഥാനാര്‍ഥിത്വത്തെ ചോദ്യം ചെയ്തിരുന്നു.












Click it and Unblock the Notifications