കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ഗള്‍ഫില്‍ നിന്ന് കൊച്ചിയിലേക്ക് കപ്പല്‍
തിരുവനന്തപുരം: ഗള്‍ഫില്‍ നിന്ന് കൊച്ചിയിലേക്ക് ജൂണ്‍ രണ്ട് തൊട്ട് കപ്പല്‍ സര്‍വീസ് പുനരാരംഭിക്കും. ജൂലൈ മുതല്‍ മുംബൈയിലേക്കും കപ്പല്‍ സര്‍വീസ് തുടങ്ങും.
ബഹ്റിനിലെ ടൈലസ് ഫെറിയാണ് കപ്പല്‍ സര്‍വീസ് നടത്തുന്നത്. ഗള്‍ഫില്‍ നിന്ന് കൊച്ചിയിലേക്ക് അഞ്ചു മണിക്കൂറാണ് യാത്രാ സമയം. മുംബൈയിലേക്ക് നാല് മണിക്കൂറും.സൂപ്പര്‍ ക്ലാസ്, സ്റാന്റേര്‍ഡ് ക്ലാസ്, ക്യാബിന്. സ്റാന്റേര്‍ഡ് ഫുള്‍ മാന്‍, ഡെക്ക് സീറ്റ് എന്നിങ്ങനെ നാലു ക്ലാസുകളിലായാണ് ടിക്കറ്റുകള്‍ തിരിച്ചിരിക്കുന്നത്.
ജൂണ്‍ രണ്ടിന് പുറപ്പെടുന്ന എം.പി.സലാം താബ എന്ന കപ്പലില്‍ ദോഹ, മസ്കറ്റ്, ദുബായ് തുറമുഖങ്ങളില്‍ നിന്നുള്ള യാത്രക്കാരുണ്ടായിരിക്കും. കപ്പല്‍ യാത്രക്കുള്ള ബുക്കിംഗ് ആരംഭിച്ചു.
Comments
Story first published: Wednesday, May 23, 2001, 5:30 [IST]