പിടിച്ചത് വെള്ളിയല്ല; വെടിയുണ്ടയ്ക്കുള്ള ലോഹം
കൊച്ചി: കൊച്ചി തുറമുഖത്തുനിന്ന് പിടിച്ചെടുത്ത ലോഹക്കട്ടികള്‍ വെള്ളിയല്ലെന്നും വെടിയുണ്ടകളും സ്ഫോടകവസ്തുക്കളും നിര്‍മിക്കുന്നതിനു ഉപയോഗിക്കുന്ന സില്‍വറി ബ്രൗണ്‍ ടിന്നാണെന്നും പരിശോധനയില്‍ കണ്ടെത്തി. ദില്ലിയിലെ സെന്‍ട്രല്‍ റിസര്‍ച്ച് ലബോട്ടറിയിലെ വിദഗ്ധ സംഘമാണ് പരിശോധന നടത്തിയത്.
രാസപരിശോധനയുടെ ഫലം പുറത്തുവന്നതോടെ ലോഹക്കട്ടികള്‍ പിടിച്ച സംഭവവുമായി ബന്ധപ്പെട്ട കേസിന് പുതിയ മാനം കൈവന്നിരിക്കുകയാണ്. രാജ്യത്തിന്റെ സുരക്ഷയെ തന്നെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ശക്തികളാണോ ഇതിനു പിന്നിലെന്ന ചോദ്യം ഉയര്‍ത്തിയിരിക്കുകയാണ് പരിശോധനാ ഫലം. ഇതിനു പിന്നിലെ ദുരൂഹത നീക്കുകയാണ് അന്വേഷണസംഘത്തിന്റെ അടുത്ത ദൗത്യം.
നിയമമനുസരിച്ച് ഇറക്കുമതി ചെയ്യാന്‍ പാടില്ലാത്ത ലോഹമാണ് സില്‍വറി ബ്രൗണ്‍ ടിന്‍. വെടിയുണ്ടയും മറ്റും നിര്‍മിക്കുന്നതിന് ഈ ലോഹമാണ് ഉപയോഗിക്കുന്നത്.
വെള്ളിക്കട്ടികള്‍ പിടിച്ചെടുത്തെന്ന് കസ്റംസ് അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതുമുതല്‍ ഏറെ ഒച്ചപ്പാടുണ്ടാക്കിയിരുന്നു ഈ സംഭവം.












Click it and Unblock the Notifications