വെബ് ലേലത്തിന് കാര്യമായ പ്രതികരണം
തിരുവനന്തപുരം: കേരളത്തില്‍ ആദ്യത്തെ വെബ് ലേല വില്പന കാര്യമായ പ്രതികരണമുണര്‍ത്തി. ഇന്ത്യന്‍ അലൂമിനിയം കമ്പനിയ്ക്കു വേണ്ടി ആണ് കൊച്ചിയില്‍ മെയ് 15ന് വെബ് ലേല വില്പന സംഘടിപ്പിച്ചത്.
30 ലക്ഷത്തിന്റെ സാധനങ്ങള്‍ വിറ്റെന്ന് സംഘാടകര്‍ പറഞ്ഞു. സാധാരണ രീതിയിലുള്ള ലേല വില്പനയായിരുന്നെങ്കില്‍ ലേലം കൊള്ളാന്‍ ഇത്രയും പേര്‍ വരില്ലായിരുന്നുവെന്ന് സംഘാടകര്‍ വ്യക്തമാക്കി. ദില്ലിയില്‍ നിന്നും ഹരിയാനയില്‍ നിന്നും മറ്റും ലേലം കൊള്ളാന്‍ ആള്‍ക്കാരെത്തിയിരുന്നു.
വെബ് ലേലത്തിലൂടെ ലഭിച്ച ലാഭം എത്രയെന്ന് തിട്ടപ്പെടുത്താറായിട്ടില്ലെന്ന് സംഘാടകര്‍ അറിയിച്ചു. ചില ഇടപാടുകാര്‍ കൊച്ചിയില്‍ വന്ന് സാധനങ്ങള്‍ കണ്ടതിനു ശേഷം ഇടപാട് ഉറപ്പിക്കേണ്ടതുണ്ട്.
കളമശേരിയിലെ എച്ച്എംടിക്കു വേണ്ടി വെബ് ലേലം സംഘടിപ്പിക്കാന്‍ ഇന്ത്യാഎന്‍ജിനീയറിംഗ് ഡോട്ട് കോം ധാരണയായിട്ടുണ്ട്. 70 ലക്ഷത്തിന്റെ ലേലമാണ് സംഘടിപ്പിക്കുന്നത്.മൂന്ന് കോടി രൂപയുടെ സാധനങ്ങള്‍ വില്‍ക്കുന്നതിന് സംസ്ഥാന സര്‍ക്കാരുമായി പോര്‍ട്ടല്‍ ധാരണയായേക്കും.
ഇതുവരെയായി ഇന്ത്യാഎന്‍ജിനീയറിംഗ് ഡോട്ട് കോം 25 കോടിയുടെ ലേലം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിച്ചിട്ടുണ്ട്.












Click it and Unblock the Notifications