ഗുജറാത്തില്‍ ചുഴലിക്കാറ്റിന് സാധ്യത
അഹമ്മദാബാദ്: അതിശക്തമായ ചുഴലിക്കാറ്റ് അടുത്ത 24 മണിക്കൂറിനുള്ളില്‍ ഗുജറാത്തില്‍ നാശം വിതയ്ക്കാന്‍ സാധ്യത. പ്രതിരോധ നടപടികള്‍ കൈക്കൊള്ളാന്‍ ഗുജറാത്ത് മുഖ്യമന്ത്രി കേശുഭായി പട്ടേലിന്റെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേര്‍ന്നിരിക്കുകയാണ്.
സംസ്ഥാനത്താകെ ജാഗ്രത പാലിക്കാന്‍ ജനങ്ങളോട് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്കി. ഗുജറാത്തിന്റെ തീരപ്രദേശങ്ങളില്‍ താമസിക്കുന്ന ജനങ്ങളെ ഉടനടി മാറ്റിപ്പാര്‍പ്പിക്കാനും സര്‍ക്കാര്‍ ശ്രമം തുടങ്ങി. ഭൂകമ്പമുണ്ടായ കച്ചിലെ കണ്ട്ലയില്‍ താല്‍ക്കാലിക ഷെഡ്ഡുകളില്‍ താമസിക്കുന്നവരെയും മാറ്റിപ്പാര്‍പ്പിക്കും.
മണിക്കൂറില്‍ 200 കിലോമീറ്ററിലധികം വേഗതയുള്ള കാറ്റിനെ അതിജീവിക്കാന്‍ ഈ താല്‍ക്കാലിക ഷെഡ്ഡുകള്‍ക്ക് ശേഷിയില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. ഗുജറാത്തിലെ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന വികസിത പ്രദേശങ്ങള്‍ക്കു നേരെയാണ് ഇപ്പോള്‍ ചുഴലിക്കാറ്റിന്റെ ദിശ.
മെയ് 24 വ്യാഴാഴ്ച ഉച്ചവരെയുള്ള കണക്കുപ്രകാരം വെരാവല്‍ ജില്ലയ്ക്ക് 380 കിലോമീറ്റര്‍ തെക്ക് ഭാഗത്തായാണ് ചുഴലിക്കാറ്റ് കേന്ദ്രീകരിച്ചിട്ടുള്ളത്. ചുഴലിക്കാറ്റ് അറബിക്കടലിലേക്ക് തന്നെ തിരിച്ചുപോകാനുള്ള സാധ്യത വളരെ വിദൂരമാണെന്നും വിദഗ്ധര്‍ പ്രവചിക്കുന്നു.
-
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിച്ചോ; പക്ഷെ വീട്ടിൽ സൂക്ഷിക്കുന്നത് പണിയാകുമോ? അറിയാം -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം












Click it and Unblock the Notifications