900 മത്സ്യത്തൊഴിലാളികളെ കാണാതായി
അഹമ്മദാബാദ്: കടലില്‍ മീന്‍ പിടിക്കാന്‍ പോയ 900 മത്സ്യത്തൊഴിലാളികളെ മെയ് 24 വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം കാണാതായി. ഗുജറാത്തിലെ ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതില്‍ 700 പേര്‍ തെക്കന്‍ ഗുജറാത്തിലെ വല്‍സദ് എന്ന പ്രദേശത്തുനിന്നുള്ളവരും 200 പേര്‍ വെരവാല്‍ പ്രദേശത്തുനിന്നുള്ളവരാണ്.
ആഴക്കടലിലേക്ക് പോകരുതെന്ന് പുതിയ മുന്നറിയിപ്പ് നല്കിയിരുന്നെങ്കിലും അപായത്തില്‍ പെട്ട മത്സ്യത്തൊഴിലാളികള്‍ നേരത്തെ ആഴക്കടലില്‍ പോയവരായിരുന്നു. കോസ്റ് ഗാര്‍ഡുകള്‍ ഹെലികോപ്റ്ററുപയോഗിച്ച് ഇവരെ കണ്ടെത്താന്‍ ശ്രമം നടത്തുന്നുണ്ട്. ശക്തിയേറിയ ചുഴലിക്കാറ്റ് ഗുജറാത്തില്‍ ആഞ്ഞടിക്കുമെന്ന് കാലാവസ്ഥാപ്രവചനമുണ്ടായതിനു തൊട്ടുപിന്നാലെയാണ് മത്സ്യത്തൊഴിലാളികളെ കാണാതായത്. ചുഴലിക്കാറ്റിന് മുന്നോടിയായി ഗുജറാത്തിന്റെ തീരദേശങ്ങളില്‍ കടല്‍ ക്ഷോഭിച്ചിരിക്കുകയാണ്.
തീരദേശങ്ങളില്‍ താമസിക്കുന്നവരെയും ഭൂകമ്പത്തില്‍ തകര്‍ന്ന കച്ചിലെ കണ്ട്ലയില്‍ താല്ക്കാലിക കൂടാരങ്ങളില്‍ താമസിക്കുന്നവരെയും ഉടനെ മാറ്റിപ്പാര്‍പ്പിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. 200 കിലോമീറ്ററിലധികം ശക്തിയുള്ള കാറ്റിനെ താങ്ങാനുള്ള കരുത്ത് ഈ താല്ക്കാലിക കൂടാരങ്ങള്‍ക്കില്ല.












Click it and Unblock the Notifications