കാളിമുത്തു തമിഴ്നാട് സ്പീക്കര്‍
ചെന്നൈ: തമിഴ്നാട് സ്പീക്കറായി എഐഡിഎംകെയുടെ കെ. കാളിമുത്തു മെയ് 24 വ്യാഴാഴ്ച സ്ഥാനമേറ്റു. എഐഡിഎംകെയുടെ തന്നെ എ. അരുണാചലമാണ് ഡെപ്യൂട്ടി സ്പീക്കര്‍.
വ്യാഴാഴ്ച സഭ ചേര്‍ന്ന ഉടനെ പ്രൊടെം സ്പീക്കര്‍ എം.എ. ലത്തീഫാണ് പുതിയ തീരുമാനം സഭയെ അറിയിച്ചത്. കാളിമുത്തുവിന്റെയും അരുണാചലത്തിന്റെയും തിരഞ്ഞെടുപ്പ് ഏകകണ്ഠമായിരുന്നുവെന്നും ലത്തീഫ് അറിയിച്ചു. പ്രതിപക്ഷം ഇവര്‍ക്കെതിരെ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നില്ല.
ധനമന്ത്രിയും സഭാനേതാവുമായ സി. പൊന്നയ്യനും പ്രതിപക്ഷ നേതാവ് കെ. അമ്പഴകനും ചേര്‍ന്ന് കാളിമുത്തുവിനെ സ്പീക്കറുടെ ചേംബറിലേക്ക് ആനയിച്ചു.












Click it and Unblock the Notifications