മണിപ്പൂര്‍: രണ്ടു ദിവസത്തിനകം തീരുമാനമെടുക്കും
മുംബൈ: മണിപ്പൂരിലെ അനിശ്ചിതാവസ്ഥ പരിഹരിക്കുന്നതു സംബന്ധിച്ച് രണ്ടു ദിവസത്തിനകം തീരുമാനമെടുക്കുമെന്ന് സമതാപാര്‍ട്ടി നേതാവ് ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് പറഞ്ഞു. പ്രതിസന്ധി പരിഹരിക്കാന്‍ പ്രസിഡന്റ് ഭരണം ഏര്‍പ്പെടുത്തുന്നതുള്‍പെടെയുള്ള കാര്യങ്ങള്‍ ആലോചിക്കുന്നതായും മെയ് 24 വ്യാഴാഴ്ച ഫെര്‍ണാണ്ടസ് പറഞ്ഞു.
ബദല്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനെക്കുറിച്ചും സമതാ സര്‍ക്കാരിനെ വീണ്ടും അധികാരത്തില്‍ കൊണ്ടുവരുന്നതിനെക്കുറിച്ചും ചര്‍ച്ചനടക്കുന്നുണ്ടെന്ന് ഫെര്‍ണാണ്ടസ് അഭിപ്രായപ്പെട്ടു. കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന്‍ എംപ്ലോയീസ് യൂണിയന്‍ വാര്‍ഷികയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണിപ്പൂരിലെ ജനങ്ങളുടെ താല്പര്യമനുസരിച്ച് കഴിയുംവേഗം പ്രശ്നം പരിഹരിക്കും. മണിപ്പൂരിലെ ബിജെപി പ്രവര്‍ത്തകര്‍ തങ്ങളുടെ നിര്‍ദേശമനുസരിച്ചാണ് പ്രവര്‍ത്തിച്ചതെന്നും പിന്നീട് തങ്ങളുടെ നിയന്ത്രണം വിട്ടുപോകുകയായിരുന്നുവെന്നാണ് ബിജെപി കേന്ദ്രനേതൃത്വം പറഞ്ഞത്.- ഫെര്‍ണാണ്ടസ് പറഞ്ഞു.












Click it and Unblock the Notifications