ഷണ്മുഖം പോണ്ടിച്ചേരി മുഖ്യമന്ത്രി
പോണ്ടിച്ചേരി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ഷണ്മുഖം പോണ്ടിച്ചേരി മുഖ്യമന്ത്രിയായി മെയ് 24 വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗവര്‍ണറുടെ ഔദ്യോഗിക വസതിയായ രാജ് നിവാസില്‍ നടന്ന ലളിതമായ ചടങ്ങില്‍ വച്ചായിരുന്നു സത്യപ്രതിജ്ഞാച്ചടങ്ങ്.
ലഫ്. ഗവര്‍ണര്‍ രജനി റായി ആണ് സത്യപ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തത്. ഷണ്മുഖം മാത്രമാണ് സത്യപ്രതിജ്ഞ ചെയ്തത്. മറ്റ് മന്ത്രിമാരെ തീരുമാനിച്ചിട്ടില്ല.
നേരത്തെ ഷണ്മുഖത്തെ മുഖ്യമന്ത്രിയായി നിയമിച്ചുകൊണ്ടുള്ള രാഷ്ട്രപതിയുടെ വിജ്ഞാപനം പോണ്ടിച്ചേരി അഡ്മിനിസ്ട്രേറ്റര്‍ ടി.ടി. ജോസഫ് വായിച്ചു.












Click it and Unblock the Notifications