കോണ്‍ഗ്രസ് മന്ത്രിമാരെ പ്രഖ്യാപിച്ചു
തിരുവനന്തപുരം: മന്ത്രിസഭയിലെ കോണ്‍ഗ്രസ് അംഗങ്ങളുടെ ലിസ്റ് പ്രഖ്യാപിച്ചു. കെ.ശങ്കരനാരായണന്‍, കടവൂര്‍ ശിവദാസന്‍, ജി.കാര്‍ത്തികേയന്‍, കെ.സുധാകരന്‍, കെ.വി.തോമസ്, എം.എം.ഹസ്സന്‍, എം.എ.കുട്ടപ്പന്‍, പി.ശങ്കരന്‍ എന്നിവരാണ് മന്ത്രിമാര്‍.
മന്ത്രിമാരില്‍ അഞ്ചു പേര്‍ പുതുമുഖങ്ങളാണ്. മന്ത്രിമാരുടെ സത്യപ്രതിജ്ഞ മെയ് 26 ശനിയാഴ്ച നടക്കും.
അവസാന നിമിഷം ഉമ്മന്‍ചാണ്ടിയുടെ പേര് ഒഴിവാക്കുകയായിരുന്നു. ഉമ്മന്‍ചാണ്ടിയുടെ പേര് ഒഴിവാക്കാന്‍ ഒടുവില്‍ എ.കെ.ആന്റണി സമ്മതിച്ചതിനെ തുടര്‍ന്നാണ് അന്തിമതീരുമാനമുണ്ടായത്.
കടവൂര്‍ ശിവദാസന്‍, കെ.വി.തോമസ്, പി.ശങ്കരന്‍ എന്നിവരാണ് ഐ ഗ്രൂപ്പിന്റെ പ്രതിനിധികള്‍. കെ.ശങ്കരനാരായണന്‍, എം.എം.ഹസ്സന്‍, എം.എ.കുട്ടപ്പന്‍ എന്നിവര്‍ എ ഗ്രൂപ്പ് പ്രതിനിധികളും. മൂന്നാം ഗ്രൂപ്പ് പ്രതിനിധി ജി.കാര്‍ത്തികേയനും നാലാം ഗ്രൂപ്പ് പ്രതിനിധി കെ.സുധാകരനുമാണ്.
സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനങ്ങളില്‍ തീരുമാനമായിട്ടില്ല. സ്പീക്കര്‍ സ്ഥാനത്തേക്ക് വക്കം പുരുഷോത്തമനെയും ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്ക് സുന്ദരന്‍ നാടാരെയുമാണ് പരിഗണിക്കുന്നത്.
അതേ സമയം മന്ത്രിമാരെ കുറിച്ചുള്ള തീരുമാനത്തില്‍ വേണ്ടത്ര തൃപ്തിയില്ലെന്ന് കെ.കരുണാകരന്‍ പറഞ്ഞു.
മന്ത്രിമാരുടെ സത്യപ്രതിജ്ഞ മെയ് 26 ശനിയാഴ്ച നടക്കും. 20 അംഗ മന്ത്രിസഭയില്‍ കെ.ആര്‍.ഗൗരിയമ്മ മാത്രമാണ് വനിതാമന്ത്രി.












Click it and Unblock the Notifications