കേരളം തമിഴ്നാടിന് വൈദ്യുതി നല്‍കി
തിരുവനന്തപുരം: കേരളത്തില്‍ നിന്നും യൂണിറ്റിന് 4.52 രൂപ നിരക്കില്‍ തമിഴ്നാടിന് വൈദ്യുതി നല്‍കിത്തുടങ്ങി.
നെയ്വേലി ലിഗ്നൈറ്റ് കോര്‍പ്പറേഷനില്‍ പണിമുടക്ക് നടക്കുന്നതിനാലാണ് തമിഴ്നാട് കേരളത്തോട് വൈദ്യുതി ആവശ്യപ്പെട്ടത്.തമിഴ്നാട് മുഖ്യമന്ത്രി ജയലളിത മുഖ്യമന്ത്രി എ. കെ. ആന്റണിയോട് ഫോണില്‍ അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്ന് തമിഴ്നാടിന് വൈദ്യുതി നല്‍കാന്‍ ആന്റണി നിര്‍ദേശിക്കുകയായിരുന്നു.
മെയ് 22 ചൊവാഴ്ച രാത്രി മുതല്‍ മെയ് 23 ബുധനാഴ്ച വൈകുന്നേരം വരെ 20 ലക്ഷം യൂണിറ്റ് വൈദ്യുതി നല്‍കിക്കഴിഞ്ഞതായി വൈദ്യുതി ബോര്‍ഡ് വൃത്തങ്ങള്‍ അറിയിച്ചു.












Click it and Unblock the Notifications