മന്ത്രി മിന്നല്‍ സന്ദര്‍ശനങ്ങള്‍ നടത്തി
തിരുവനന്തപുരം: ഗതാഗതമന്ത്രി കെ. ബി. ഗണേശ്കുമാറിന്റെ ബസ് സ്റേഷന്‍ സന്ദര്‍ശനങ്ങള്‍ തുടരുന്നു. തൃശൂരില്‍ മിന്നല്‍ സന്ദര്‍ശനം നടത്തിയ ഗണേശന്‍ തിരുവനന്തപുരം സ്റാന്‍ഡിലും ഇത് ആവര്‍ത്തിച്ചു.
കെട്ടിക്കിടക്കുന്ന മാലിന്യങ്ങളും ബസ് സ്റാന്‍ഡുകളിലെ കാന്റീനുകളുമാണ് പ്രധാനമായും മന്ത്രിയുടെ നിരീക്ഷണത്തിന് വിധേയമാകുന്നത്. മെയ് 23 ബുധനാഴ്ച തിരുവനന്തപുരം സെന്‍ട്രല്‍ സ്റേഷനിലെത്തിയ മന്ത്രിയോടൊപ്പം കെഎസ്ആര്‍ടിസി എംഡിയുമുണ്ടായിരുന്നു.
ഡിപ്പോയില്‍ കെട്ടിക്കിടക്കുന്ന ചവറ് നീക്കം ചെയ്യാന്‍ തിരുവനന്തപുരം നഗരസഭയുമായി ആലോചിച്ചു നടപടി സ്വീകരിക്കാമെന്ന് മന്ത്രി വാഗ്ദാനം നല്‍കി. വര്‍ക്ക്ഷോപ്പിലെ ഡീലക്സ്, സൂപ്പര്‍ എക്സ്പ്രസുകള്‍ പരിശോധിച്ച ഗണേശന്‍ അവയ്ക്ക് ചില പരിഷ്കാരങ്ങളും നിര്‍ദേശിച്ചു.
മിന്നല്‍ സന്ദര്‍ശനമായിരുന്നെങ്കിലും സിനിമാതാരമെന്ന നിലയില്‍ മന്ത്രിയുടെ മുഖം പരിചിതമായതു കൊണ്ട് ജനം അദ്ദേഹത്തിന് ചുറ്റും കൂടി. ഗണേശന് മുമ്പ് ഗതാഗതമന്ത്രിയായിരുന്ന ലോനപ്പന്‍ നമ്പാടനടക്കമുള്ള പലരും കെഎസ്ആര്‍ടിസി ബസുകളില്‍ യാത്ര ചെയ്താണ് കോര്‍പ്പറേഷനെ കുറിച്ച് പഠിച്ചത്. സിനിമാതാരമായിരുന്ന ഗണേശന് അങ്ങനെ ചെയ്യാനാവുമോ എന്നത് കണ്ടറിയണം.












Click it and Unblock the Notifications