തോമസിനെ മന്ത്രിയാക്കണം: ലത്തീന്‍ കത്തോലിക്കര്‍
കൊച്ചി: പ്രൊഫ. കെ. വി. തോമസിനെ മന്ത്രിയാക്കണമെന്ന് കേരളാ ലത്തീന്‍ കത്തോലിക്ക അസോസിയേഷന്‍ ആവശ്യപ്പെട്ടു.
ഇതിനായി വരാപ്പുഴ ആര്‍ച്ച് ബിഷപ്പ് ഡാനിയല്‍ അച്ചാരുപറമ്പില്‍ മുഖ്യമന്ത്രി കാണുമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ മെയ് 24 വ്യാഴാഴ്ച വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം കെ. വി. തോമസിനെ മന്ത്രിയാക്കുമെന്ന് പ്രചരിപ്പിക്കുകയും ഇപ്പോള്‍ ചുവടുമാറ്റം നടത്തുകയും ചെയ്യുകയാണ് ആന്റണിയെന്ന് അസോസിയേഷന്‍ ആരോപിച്ചു. ഇതിന്റെ പേരില്‍ സമുദായത്തിന്റെ വോട്ട് യുഡിഎഫ് കൈക്കലാക്കുകയും ചെയ്തു. തോമസിനെ മന്ത്രിയാക്കണമെന്നാവശ്യപ്പെട്ട സോണിയാഗാന്ധിക്ക് ഫാദര്‍ ജോസ് തട്ടുങ്കല്‍ ഫാക്സ് അയച്ചിട്ടുണ്ടെന്നും അസോസിയേഷന്‍ അറിയിച്ചു.












Click it and Unblock the Notifications