വൈസ് ചാന്‍സലറുടെ ഭാര്യക്ക് വധ ഭീഷണി
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. കെ. കെ. എന്‍. കുറുപ്പിന്റെ ഭാര്യ മാലിനി കുറുപ്പിനെ വധിക്കുമെന്ന് ഫോണിലൂടെ ഭീഷണിപ്പെടുത്തിയതായി പരാതി.
രണ്ടാഴ്ച മുമ്പ് തുടങ്ങിയ ഭീഷണി ഇപ്പോഴും തുടരുന്നതായി മാലിനി പൊലീസില്‍ പരാതി നല്‍കി. വീട് ബോംബ് വച്ച് തകര്‍ക്കുമെന്നും എല്ലാത്തിനെയും തട്ടിക്കളയുമെന്നുമൊക്കെയാണ് ഭീഷണി. ആരാണ് സംസാരിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ കൊല്ലത്തു നിന്നും അഷറഫ് ആണെന്നായിരുന്നു മറുപടി.
ദിവസവും കുറുപ്പ് സര്‍വകലാശാലയിലേക്ക് പോയതിന് ശേഷമാണ് ഫോണ്‍ വരിക. ഭീഷണി കാര്യമാക്കാനില്ലെന്നാണ് പൊലീസ് പറയുന്നതെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥര്‍ ജാഗ്രത പുലര്‍ത്തുന്നുണ്ട്.












Click it and Unblock the Notifications