വിമാനയാത്രക്കാരെ ചൂഷണം ചെയ്യുന്നു
നെടുമ്പാശ്ശേരി: കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിമാനയാത്രക്കാരെ ചൂഷണം ചെയ്യുന്നതായി പരാതി.
തൊട്ടതിനും പിടിച്ചതിനും കാശ് പിരിച്ചാണ് ഇവിടെ യാത്രക്കാരെ ചൂഷണം ചെയ്യുന്നത്. വിമാനത്താവളത്തിലെ കാര്‍ഗോ വിഭാഗത്തില്‍ ലഗേജ് ക്ലിയര്‍ ചെയ്തു കിട്ടുന്നതിനായി യാത്രക്കാര്‍ ഒരു ഫോം പൂരിപ്പിച്ചു നല്‍കേണ്ടതുണ്ട്. സൗജന്യമായി നല്‍കേണ്ട ഈ ഫോമിന് യാത്രക്കാരില്‍ നിന്നും 200 രൂപ മുതല്‍ 300 രൂപ വരെ ഈടാക്കുന്നതായി പരാതിയുണ്ട്.
കാര്‍ഗോ വിഭാഗത്തിലെ ചില ഉദ്യോഗസ്ഥരും പുറത്തുള്ള ഏജന്റുമാരും ചേര്‍ന്നാണ് ഈ കള്ളക്കളി നടത്തുന്നത്. ഗള്‍ഫില്‍ നിന്നോ യുഎസില്‍ നിന്നോ എത്തുന്ന യാത്രക്കാരാണെങ്കില്‍ തോന്നിയ പോലെയാണ് പണം ഈടാക്കുന്നത്. വെറും 10 മിനിറ്റ് കൊണ്ട് പൂരിപ്പിക്കാവുന്ന ഫോമിനാണ് ഇങ്ങനെ കനത്ത തുക ഈടാക്കുന്നത്. കാര്‍ഗോ ക്ലിയറിംഗ് എളുപ്പത്തില്‍ നടത്തിത്തരാമെന്ന് പറഞ്ഞാണ് ഈ പകല്‍ക്കൊള്ളയെന്ന് യാത്രക്കാര്‍ പറയുന്നു.
കഴിഞ്ഞ ദിവസം ഗള്‍ഫില്‍ നിന്നുമെത്തിയ യാത്രക്കാരനില്‍ നിന്നും ഇത്തരത്തില്‍ പണം ഈടാക്കിയതിനെ തുടര്‍ന്ന് അദ്ദേഹം വിമാനത്താവള കമ്പനി എംഡിക്കും കസ്റംസ് കമ്മീഷണര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications