കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിമാനയാത്രക്കാരെ ചൂഷണം ചെയ്യുന്നു

  • By Staff
Google Oneindia Malayalam News

നെടുമ്പാശ്ശേരി: കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിമാനയാത്രക്കാരെ ചൂഷണം ചെയ്യുന്നതായി പരാതി.

തൊട്ടതിനും പിടിച്ചതിനും കാശ് പിരിച്ചാണ് ഇവിടെ യാത്രക്കാരെ ചൂഷണം ചെയ്യുന്നത്. വിമാനത്താവളത്തിലെ കാര്‍ഗോ വിഭാഗത്തില്‍ ലഗേജ് ക്ലിയര്‍ ചെയ്തു കിട്ടുന്നതിനായി യാത്രക്കാര്‍ ഒരു ഫോം പൂരിപ്പിച്ചു നല്‍കേണ്ടതുണ്ട്. സൗജന്യമായി നല്‍കേണ്ട ഈ ഫോമിന് യാത്രക്കാരില്‍ നിന്നും 200 രൂപ മുതല്‍ 300 രൂപ വരെ ഈടാക്കുന്നതായി പരാതിയുണ്ട്.

കാര്‍ഗോ വിഭാഗത്തിലെ ചില ഉദ്യോഗസ്ഥരും പുറത്തുള്ള ഏജന്റുമാരും ചേര്‍ന്നാണ് ഈ കള്ളക്കളി നടത്തുന്നത്. ഗള്‍ഫില്‍ നിന്നോ യുഎസില്‍ നിന്നോ എത്തുന്ന യാത്രക്കാരാണെങ്കില്‍ തോന്നിയ പോലെയാണ് പണം ഈടാക്കുന്നത്. വെറും 10 മിനിറ്റ് കൊണ്ട് പൂരിപ്പിക്കാവുന്ന ഫോമിനാണ് ഇങ്ങനെ കനത്ത തുക ഈടാക്കുന്നത്. കാര്‍ഗോ ക്ലിയറിംഗ് എളുപ്പത്തില്‍ നടത്തിത്തരാമെന്ന് പറഞ്ഞാണ് ഈ പകല്‍ക്കൊള്ളയെന്ന് യാത്രക്കാര്‍ പറയുന്നു.

കഴിഞ്ഞ ദിവസം ഗള്‍ഫില്‍ നിന്നുമെത്തിയ യാത്രക്കാരനില്‍ നിന്നും ഇത്തരത്തില്‍ പണം ഈടാക്കിയതിനെ തുടര്‍ന്ന് അദ്ദേഹം വിമാനത്താവള കമ്പനി എംഡിക്കും കസ്റംസ് കമ്മീഷണര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X