കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
പുതിയ തപാല്‍ നിരക്ക് ജൂണ്‍ മുതല്‍
തിരുവനന്തപുരം: ജൂണ്‍ ഒന്ന് മുതല്‍ പുതുക്കിയ തപാല്‍ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും. ഇന്ലന്റൊഴികെ എല്ലാ തപാല്‍ ഉരുപ്പടികള്‍ക്കും വിലയുയരും.
പോസ്റ് കാര്‍ഡിന് അമ്പത് പൈസയാണ് പുതിയ നിരക്ക്. പ്രിന്റഡ് കാര്‍ഡിന് ഒരു രൂപയാവും. പോസ്റ് കാര്‍ഡിന് നേരത്തെ 25 പൈസയും പ്രിന്റഡ് കാര്‍ഡിന് 50 പൈസയുമായിരുന്നു.
പോസ്റല്‍ കവറിന്റെ വില മൂന്ന് രൂപയില്‍ നിന്ന് നാല് രൂപയായി വര്‍ധിക്കും. 20 ഗ്രാമിനുമുകളില്‍ ഓരോ 20 ഗ്രാമിനും നാല് രൂപ കൂടുതല്‍ നല്‍കണം.
മത്സര പോസ്റ് കാര്‍ഡിന് അഞ്ചു രൂപയാവും. രജിസ്റ്റര്‍ ചെയ്തയക്കുന്ന കത്തിന് 17 രൂപയാണ് പുതിയ നിരക്ക്. അക്ക്നോളജ്മെന്റ് കാര്‍ഡിന് മൂന്ന് രൂപ അധികം നല്‍കണം.
Comments
Story first published: Sunday, June 24, 2001, 5:30 [IST]