കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഷറഫിന് ക്ഷണം: രാഷ്ട്രങ്ങള്‍ സ്വാഗതം ചെയ്യുന്നു

  • By Staff
Google Oneindia Malayalam News

ബീജിംഗ്: പാക് പ്രധാനമന്ത്രി മുഷറഫിനെ ഇന്ത്യയിലേക്ക് ക്ഷണിച്ച പ്രധാനമന്ത്രി വാജ്പേയിയുടെ തീരുമാനത്തെ ലോകരാഷ്ട്രങ്ങള്‍ സ്വാഗതം ചെയ്യുന്നു. ഇന്തോ-പാക് ബന്ധം മെച്ചപ്പെടുന്നതിലൂടെ പ്രാദേശികമായി സമാധാനവും സ്ഥിരതയും പുലരുമെന്ന് ചൈന അഭിപ്രായപ്പെട്ടു.

ഇന്ത്യയും പാകിസ്ഥാനും അവരുടെ ബന്ധങ്ങള്‍ മെച്ചപ്പെടുത്താന്‍ നടത്തുന്ന ശ്രമങ്ങളെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു- ചൈനയുടെ വിദേശകാര്യ വക്താവ് സു ബെന്‍ഗല്‍ പറഞ്ഞു. ദക്ഷിണേഷ്യയിലെ പ്രധാനപ്പെട്ട രണ്ടു രാജ്യങ്ങളാണ് ഇന്ത്യയും പാകിസ്ഥാനും. ഇവര്‍ തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടാല്‍ ദക്ഷിണേഷ്യയില്‍ തന്നെ സ്ഥിരതയും സമാധാനവും കൈവരും- ബെന്‍ഗല്‍ വ്യക്തമാക്കി.

യുഎസ് കോണ്‍ഗ്രസ് അംഗം ഫ്രാങ്ക് പല്ലോനും ഇന്ത്യയുടെ നീക്കത്തെ അഭിനന്ദിച്ചിട്ടുണ്ട്. മുഷറഫിനെ ക്ഷണിച്ചുകൊണ്ടുള്ള ഇന്ത്യയുടെ നീക്കത്തിന് അനുകൂലമായി പ്രതികരിക്കാനും അദ്ദേഹം പാകിസ്ഥാനോട് ആഹ്വാനം ചെയ്തു. 50 വര്‍ഷം പഴക്കമുള്ള കശ്മീര്‍ പ്രശ്നം പരിഹരിക്കാനുള്ള നീക്കത്തില്‍ ഒരു നാഴികക്കല്ലായി മാറാന്‍ ഒരു പക്ഷെ ഈ സന്ദര്‍ശനത്തിനും അതേ തുടര്‍ന്നുള്ള ചര്‍ച്ചകള്‍ക്കും കഴിഞ്ഞേക്കുമെന്നും അദ്ദേഹം പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X