ചുഴലിക്കാറ്റ് : ശക്തികൂടുമെന്ന്
സൂറത്ത്: ഗുജറാത്ത് തീരത്തേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ചുഴലിക്കാറ്റിന് ശക്തികൂടുകയാണെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മേധാവി ഡോ. എ.ബി. മജുംദാര്‍ അറിയിച്ചു. ചുഴലിക്കാറ്റിന്റെ ദിശയില്‍ അല്പം വ്യതിയാനമുണ്ടെങ്കിലും ഗുജറാത്തിലേക്കു തന്നെ അത് ആഞ്ഞടിക്കുമെന്നും മജുംദാര്‍ പറഞ്ഞു.
വ്യാഴാഴ്ച രാത്രി തന്നെ ഗുജറാത്തിന്റെ താഴ്ന്ന പ്രദേശത്തുള്ളവരെ മാറ്റിപ്പാര്‍പ്പിക്കാന്‍ തുടങ്ങിയിട്ടുണ്ട്. മാത്രമല്ല ദുരന്തത്തിന്റെ തോത് പരമാവധി കുറയ്ക്കാന്‍ സര്‍ക്കാര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുകയാണ്. മെയ് 26 ശനിയാഴ്ച രാവിലെ ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തിലൂടെ ആഞ്ഞടിക്കുമെന്ന് കരുതുന്നു.
കാറ്റ് 220 കിലോമീറ്ററിലധികം വേഗത്തില്‍ ആഞ്ഞ്വീശുമെന്ന് കാലാവസ്ഥാവിദഗ്ധര്‍ പ്രവചിച്ചിട്ടുള്ളതിനാല്‍ സര്‍ക്കാര്‍ ഒരു ഭാഗ്യപരീക്ഷണത്തിന് തയ്യാറല്ല. കഴിയുന്നത്രവേഗത്തില്‍ കൂടുതല്‍ മുന്‍കരുതല്‍ എടുക്കാനുള്ള തിടുക്കത്തിലാണ് സര്‍ക്കാര്‍.












Click it and Unblock the Notifications