പാകിസ്ഥാന്റെ മറുപടി അടുത്തയാഴ്ച
ദില്ലി: കശ്മീര്‍ ചര്‍ച്ചയ്ക്കായി പര്‍വേസ് മുഷറഫിനെ ഔദ്യോഗികമായി ക്ഷണിച്ചുകൊണ്ട് പ്രധാനമന്ത്രി വാജ്പേയി നല്‍കിയ കത്തിന് പാകിസ്ഥാന്‍ അടുത്തയാഴ്ച മറുപടി നല്‍കും.
ഇന്ത്യയിലെ പാകിസ്ഥാന്‍ ഹൈക്കമ്മീഷണര്‍ അഷറഫ് ജഹാംഗീര്‍ ക്വാസി മെയ് 25 വെള്ളിയാഴ്ച അറിയിച്ചതാണ് ഇക്കാര്യം. വാജ്പേയിയും മുഷറഫുമായി നടത്തുന്ന ചര്‍ച്ചകളില്‍ ഹുറിയത്ത് കോണ്‍ഫറന്‍സ് പങ്കെടുക്കാനിടയില്ലെന്നും ക്വാസി വ്യക്തമാക്കി.
എന്നാല്‍ കശ്മീര്‍ ചര്‍ച്ചകളിലെ ഇടനിലക്കാരന്‍ കെ. സി. പന്തുമായി ഇനി തങ്ങള്‍ ചര്‍ച്ച നടത്തില്ലെന്നും വാജ്പേയിയും മുഷറഫുമായി നടക്കുന്ന ചര്‍ച്ചകളില്‍ മാത്രമേ തങ്ങള്‍ പങ്കെടുക്കുകയുള്ളുവെന്നും ഹുറിയത്ത് കോണ്‍ഫറന്‍സ് വ്യക്തമാക്കിയിട്ടുണ്ട്.
പാകിസ്ഥാനെ ചര്‍ച്ചയ്ക്ക് ക്ഷണിച്ച ഇന്ത്യയുടെ നടപടിയെ ഐക്യരാഷ്ട്രസഭ സ്വാഗതം ചെയ്തു. ക്ഷണം സ്വീകരിച്ച പാകിസ്ഥാന്റെ നടപടിയിലും സെക്രട്ടറി ജനറല്‍ കോഫി അന്നന്‍ സന്തോഷം പ്രകടിപ്പിച്ചു.












Click it and Unblock the Notifications