ആന്റണിയുടെ മണ്ഡലത്തില്‍ വ്യാജമദ്യം
ചേര്‍ത്തല: മുഖ്യമന്ത്രി യുടെ മണ്ഡലമായ ചേര്‍ത്തലയില്‍ വ്യാജമദ്യ വില്‍പ്പന പൊടിപൊടിക്കുന്നു.
ചേര്‍ത്തല പൂച്ചാക്കല്‍, തൈക്കാട്ടുശ്ശേരി, പള്ളിപ്പുറം മേഖലകളിലാണ് വ്യാജമദ്യവില്‍പ്പനയും കഞ്ചാവ് കച്ചവടവും തകൃതിയായി നടക്കുന്നത്. സ്കൂട്ടറുകളില്‍ കന്നാസുകള്‍ അടുക്കിവച്ച് ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുക്കുന്നതാണ് ഇവിടത്തെ രീതി. തട്ടുകടകള്‍, ചായക്കടകള്‍, മുറുക്കാന്‍ കടകള്‍ തുടങ്ങിയ കച്ചവടസ്ഥാപനങ്ങളുടെ മറവിലും മദ്യവ്യാപാരം നടക്കുന്നുണ്ട്.
മദ്യവ്യാപാര രംഗത്തുള്ള മുതലാളിമാര്‍ക്ക് സ്വാധീനമുള്ളതുകൊണ്ട് വ്യാജമദ്യവില്‍പ്പനക്കാര്‍ തൊണ്ടിസഹിതം പിടിയിലായാലും പൊലീസ് നടപടിയെടുക്കാറില്ല. തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ സജീവമായിരുന്ന വ്യാജമദ്യവില്‍പ്പന ഇപ്പോഴും തടസമില്ലാതെ തുടരുകയാണ്.












Click it and Unblock the Notifications