തിരഞ്ഞെടുപ്പ് ഫലം: സിപിഐ യോഗം തുടങ്ങി
ദില്ലി: കേരളമുള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം വിലയിരുത്താന്‍ സിപിഐ ദേശീയ നിര്‍വാഹകസമിതി യോഗം തുടങ്ങി.
മെയ് 25 വെള്ളിയാഴ്ച തുടങ്ങിയ യോഗത്തില്‍ സിപിഐ ദേശീയ സെക്രട്ടറി എ.ബി. ബര്‍ദന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഈ റിപ്പോര്‍ട്ടിന്മേലാണ് ചര്‍ച്ച നടക്കുക. കേരളത്തില്‍ നിന്ന് സംസ്ഥാനസെക്രട്ടറി വെളിയം ഭാര്‍ഗവന്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
സിപിഐയ്ക്കേറ്റ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ ഒരു ദേശീയ പാര്‍ട്ടിയെന്ന പദവി നിലനിര്‍ത്താന്‍ എന്തൊക്കെ നടപടികളെടുക്കണം എന്ന കാര്യമായിരിക്കും പ്രധാനമായും ചര്‍ച്ചചെയ്യുക.












Click it and Unblock the Notifications