പരാജയകാരണം സിപിഎം ചര്‍ച്ചചെയ്യുന്നു
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തെ കുറിച്ച് ചെയ്യാനായി സിപിഎം സംസ്ഥാന സംസ്ഥാന സമിതി സമ്മേളിക്കുന്നു. വെള്ളിയാഴ്ച നടക്കുന്ന സെക്രട്ടറിയേറ്റ് യോഗത്തിനു ശേഷം ശനി, ഞായര്‍ ദിവസങ്ങളിലാണ് സംസ്ഥാന സമിതി ചേരുന്നത്.
തിരഞ്ഞെടുപ്പ് പരാജയത്തെ കുറിച്ചുള്ള വിശദമായ ഒരു വിശകലനം സിപിഎം ഇതുവരെ നടത്തിയിരുന്നില്ല. സാമുദായിക വര്‍ഗീയ ശക്തികളാണ് പരാജയത്തിനു കാരണമെന്ന് സൂചിപ്പിച്ചിരുന്നെങ്കിലും സിപിഎം സംസ്ഥാന സമിതി യോഗത്തിനു ശേഷം കൂടുതല്‍ വിശദീകരണം നല്‍കുമെന്നാണ് സിപിഎം നേതാക്കള്‍ അറിയിച്ചിരുന്നത്.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണം പരാജയകാരണമായോ എന്നതാവും യോഗത്തിലെ പ്രധാന ചര്‍ച്ചാ വിഷയം. പാര്‍ട്ടിക്കുള്ള പിന്തുണ കുറയുന്നതില്‍ ഭരണകാലത്ത് നടന്ന കാര്യങ്ങള്‍ പങ്ക് വഹിച്ചോ എന്ന് വിശദമായി യോഗത്തില്‍ ചര്‍ച്ച ചെയ്യും.
സിഐടിയു ലോബി ചില സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്തുന്നതിന് പിന്നില്‍ കളിച്ചോയെന്നതും യോഗത്തിന്റെ പരിധിയില്‍ വരുമെന്നാണ് അറിയുന്നത്. ഐഎന്‍എല്‍ ബന്ധമാണ് ചര്‍ച്ചക്ക് വരുന്ന മറ്റൊരു വിഷയം.












Click it and Unblock the Notifications