ജഗതിയില്‍ ഒമ്പതു വീടുകള്‍ക്ക് തീപ്പിടിച്ചു
തിരുവനന്തപുരം: ജഗതി പാലത്തിന് സമീപം ബണ്ടുകോളനിയിലുണ്ടായ തീപിടിത്തത്തില്‍ ഒമ്പത് വീടുകള്‍ കത്തിനശിച്ചു. പി.സുദര്‍ശന്‍, ലതാവേണു, ജെ.സുരേന്ദ്രന്‍, വി.കുമാരി, ആര്‍.ഷൈജു, സി.ധര്‍മരാജന്‍ ആശാരി, കെ.ഗോമതി, കെ.പൊന്നമ്മ, ടൈറ്റസ് എന്നിവരുടെ വീടുകളാണ് കത്തിനശിച്ചത്.
ഗോമതിയുടെ വീട്ടിലെ അടുക്കളയില്‍ നിന്നാണ് തീ പടര്‍ന്നതെന്ന് കരുതുന്നു. ഫയര്‍ ഫോഴ്സ് എത്തിയാണ് തീയണച്ചത്. പ്രാഥമിക കണക്കനുസരിച്ച് രണ്ട് ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു.
വീട് നശിച്ചവര്‍ക്ക് റവന്യു മന്ത്രി കെ.എം.മാണിയുടെ നിര്‍ദേശ പ്രകാരം അടിയന്തിര സഹായമായി 500 രൂപ വീതം കളക്ടര്‍ അനുവദിച്ചു. നഷ്ടം സംഭവിച്ചവര്‍ക്ക് തണല്‍ ഭവനപദ്ധതി പ്രകാരം വീട് നിര്‍മിച്ചു നല്‍കുമെന്ന് സ്ഥലം സന്ദര്‍ശിച്ച മേയര്‍ ജെ.ചന്ദ്ര അറിയിച്ചു.












Click it and Unblock the Notifications