പാറക്കടവില്‍ 650 വീടുകള്‍ ഇന്‍ഷൂര്‍ ചെയ്തു
വടകര: തുടര്‍ച്ചയായി സംഘര്‍ഷം നടക്കുന്ന നാദാപുരത്ത് ജനങ്ങള്‍ വ്യാപകമായി വീടുകള്‍ ഇന്‍ഷൂര്‍ ചെയ്യുന്നു. ആക്രമണവും മോഷണവും ഭയന്ന് സ്വര്‍ണാഭരണങ്ങള്‍ ബാങ്കുകളിലെ ലോക്കറുകളില്‍ വയ്ക്കുകയാണ് പ്രദേശവാസികള്‍.
പാറക്കടവിലെ 650 വീടുകളാണ് ഇന്‍ഷൂര്‍ ചെയ്തത്. പാറക്കടവിലെയും നാദാപുരത്തെയും ബാങ്കുകളിലാകട്ടെ ലോക്കറുകളിലൊന്നും ഒഴിവില്ലാതായിരിക്കുന്നു.
കഴിഞ്ഞ മാസങ്ങളില്‍ നടന്ന അക്രമസംഭവങ്ങള്‍ക്കിടയില്‍ ഇവിടെ വീടുകള്‍ വ്യാപകമായി അക്രമിക്കപ്പെടുകയും കൊള്ളയടിക്കപ്പെടുകയും ചെയ്തിരുന്നു. അക്രമം തുടര്‍ന്നതോടെ വീടുകള്‍ ഇന്‍ഷൂര്‍ ചെയ്യുന്നത് വര്‍ധിച്ചുവന്നു. ബാങ്കുകളിലെ ലോക്കറുകളില്‍ ആഭരണങ്ങള്‍ വെക്കാന്‍ വരുന്നവരെ ഒഴിവില്ലാത്തതിനാല്‍ ഇപ്പോള്‍ തിരിച്ചയക്കുകയാണ്.
ഓറിയന്റല്‍ ഇന്‍ഷൂറന്‍സ് കമ്പനി, ന്യൂ ഇന്ത്യാ അഷുറന്‍സ് കമ്പനി, യുനൈറ്റഡ് ഇന്ത്യാ ഇന്‍ഷുറന്‍സ് കമ്പനി എന്നിവയാണ് വീടുകള്‍ ഇന്‍ഷൂര്‍ ചെയ്യുന്നത്. ഏതു നേരവും അക്രമം പൊട്ടിപ്പുറപ്പെടാമെന്ന് ജനങ്ങള്‍ ഭയക്കുന്നതിനാലാണ് വീടുകള്‍ ഇന്‍ഷൂര്‍ ചെയ്യുന്നത് വ്യാപകമാവുന്നത്.












Click it and Unblock the Notifications