കെപിസിസി പ്രസിഡന്റുതന്നെ വലുത്: കരുണാകരന്‍
തിരുവനന്തപുരം: യുഡിഎഫ് കണ്‍വീനര്‍ കെപിസിസി പ്രസിഡന്റിന്റെ മുകളില്‍ വരില്ലെന്ന് . മെയ് 25 വെള്ളിയാഴ്ച അദ്ദേഹം വാര്‍ത്താലേഖകരുമായി സംസാരിക്കുകയായിരുന്നു.
ഉമ്മന്‍ചാണ്ടിയ്ക്ക് യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം നല്കിയതിനെപ്പറ്റി പ്രതികരിക്കുകയായിരുന്നു കരുണാകരന്‍. തൃശൂര്‍ ജില്ലയ്ക്ക് മന്ത്രിമാരെ നല്കാത്തതില്‍ ദു:ഖിതനാണ് താനെന്നും കരുണാകരന്‍ പറഞ്ഞു. എന്തായാലും മന്ത്രിമാരുടെ വകുപ്പുകള്‍ തീരുമാനിക്കുക മുഖ്യമന്ത്രി തന്നെയായിരിക്കും. ഇതേപ്പറ്റി തനിക്കറിവൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.
താനായിരുന്നു മുഖ്യമന്ത്രിയെങ്കില്‍ ആഭ്യന്തരവകുപ്പ് മറ്റൊരാളിനു നല്കുമായിരുന്നുവെന്ന് കരുണാകരന്‍ പറഞ്ഞു. പക്ഷെ ആന്റണി ആഭ്യന്തരവകുപ്പ് വഹിക്കരുതെന്ന് താന്‍ പറഞ്ഞിട്ടില്ല. കോണ്‍ഗ്രസ് മന്ത്രിമാരുടെ ലിസ്റ് താന്‍ തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് കണ്ടത്. ഹൈക്കമാന്റില്‍ ചിലരെ കണ്ടുവെന്നല്ലാതെ താന്‍ ചര്‍ച്ചയൊന്നും നടത്തിയിട്ടില്ലായിരുന്നു.












Click it and Unblock the Notifications