എലിപ്പനി: മരണം പത്തായി
കോട്ടയം: ഇടുക്കി ജില്ലയില്‍ എലിപ്പനി ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. ഇതോടെ എലിപ്പനി മൂലം മരിക്കുന്നവരുടെ എണ്ണം പത്തായി.
കാളിയാര്‍ എസ്റേറ്റിലെ മോഹനന്‍ (44) ആണ് മരിച്ചത്. എലിപ്പനി മൂലം നേരത്തെ കോട്ടയം ജില്ലയിലെ ഒമ്പതു പേര്‍ മരിച്ചിരുന്നു. ജില്ലയിലെ വിവിധ ആശുപത്രികളില്‍ എലിപ്പനി ബാധിച്ച 37 പേരെ പ്രവേശിപ്പിച്ചിട്ടുണ്ട്.
ഇടുക്കി ജില്ലയിലും ഈ രോഗം ബാധിച്ച നാല് പേര്‍ ചികിത്സയിലാണ്. രോഗം ബാധിച്ചവരെ എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തിക്കണമെന്ന് അധികൃതര്‍ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications