കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എരുമേലി-ചാലക്കയം ഹൈവേയ്ക്ക് അനുമതി

  • By Staff
Google Oneindia Malayalam News

റാന്നി: എരുമേലി-ചാലക്കയം ഹൈവേ നിര്‍മ്മാണത്തിന് വനംവകുപ്പിന്റെ ആദ്യഘട്ട അനുമതി ലഭിച്ചു. ഈ ഹൈവേ പൂര്‍ത്തിയായാല്‍ എരുമേലിയില്‍ നിന്ന് ശബരിമലയിലേക്ക് ദൂരം കുറയും.

6.04 ഹെക്ടര്‍ വനഭൂമിയാണ് നല്കുക. ഇതിന് പകരം 13ഹെക്ടര്‍ സ്ഥലത്ത് വനവല്‍ക്കരണം നടത്തുന്നതിന് 12,21,000 രൂപ ഹൈവേ വിഭാഗം റാന്നി ഡിഎഫ്ഒയ്ക്ക് നല്കണം. ഹൈവേയുടെ വനമേഖലയില്‍ കൂടിയുള്ള മൂന്നാം ഘട്ട നിര്‍മ്മാണത്തിനാണ് ഈ വനഭൂമി വിട്ടുകൊടുത്തിരിക്കുന്നത്.

എരുമേലിയില്‍ നിന്ന് ശബരിമലയിലേക്ക് 35 കിലോമീറ്റര്‍ ദൂരം കുറയ്ക്കാന്‍ ഈ ഹൈവേ സഹായകരമാകും. എരുമേലിയില്‍ നിന്ന് മുക്കൂട്ടുതറ, കണമല, നാറാണംതോട് വഴി മണ്ണാറക്കുളഞ്ഞി-ചാലക്കയം റോഡിലെ ഇലവുങ്കലില്‍ എത്തുന്നതാണ് ഈ ഹൈവേ പാത.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X