ഇസ്രയേലില്‍ കല്യാണഹാള്‍ ഇടിഞ്ഞുവീണ് 20 മരണം
ജെറുസലെം: കല്യാണഹാള്‍ ഇടിഞ്ഞുവീണ് ഇസ്രയേലില്‍ 20 പേര്‍ മരിച്ചു. 300ലധികം പേര്‍ക്ക് പരിക്കേറ്റു. മെയ് 24 വ്യാഴാഴ്ച രാത്രിയാണ് ദുരന്തമുണ്ടായത്.
ജെറുസലെമിലെ താല്‍പിയോട്ട് വ്യവസായ പാര്‍ക്കിനടുത്തുള്ള 15 വര്‍ഷം പഴക്കമുള്ള വെഴ്സെയില്ലെസ് ഹാളാണ് തകര്‍ന്നുവീണത്. പരിശീലനം നേടിയ നായ്ക്കളുടെ സഹായത്തോടെ പട്ടാളക്കാര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ തിരച്ചില്‍ തുടരുകയാണ്. നൂറോളം പേരെ കാണാതായിട്ടുണ്ട്.
കല്യാണഹാള്‍ നിര്‍മ്മിച്ചതില്‍ സംഭവിച്ച പിഴവാണ് ദുരന്തത്തിന് കാരണമായതെന്ന് കണ്ടെത്തിയിട്ടുണ്ട്. നേരത്തെ അറബ് ആക്രമണം മൂലമാണ് ദുരന്തമുണ്ടായതെന്ന് ശ്രുതി പരന്നിരുന്നു. കല്യാണഹാളിന്റെ നാലുനിലകളില്‍ മൂന്നു നിലകളും തകര്‍ന്നുവീണു.












Click it and Unblock the Notifications