ചുഴലിക്കാറ്റ് ഏതു നേരവും ആഞ്ഞുവീശാം
സൂറത്ത്: ഗുജറാത്തില്‍ ശനിയാഴ്ചയ്ക്കും വെള്ളിയാഴ്ച വൈകുന്നേരത്തിനുമിടയില്‍ ചുഴലിക്കാറ്റ് വീശുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ പഠന വിഭാഗം ഡയറക്ടര്‍ ഡോ.കെ.കെ.കങ്കന്‍ അറിയിച്ചു.
ചുഴലിക്കാറ്റിന്റെ ദിശയില്‍ മാറ്റമുണ്ട്. തെക്ക് പടിഞ്ഞാറന്‍ ഗുജറാത്തിലേക്കാണ് ചുഴലിക്കാറ്റ് നീങ്ങുന്നത്. മണിക്കൂറില്‍ 80-100 കിലോമീറ്റര്‍ കാറ്റ് നീങ്ങുന്നത്. തീരദേശത്തെത്തുമ്പോഴേക്കും വേഗത മണിക്കൂറില്‍ 180 കിലോമീറ്റര്‍ വരെയായി ഉയരാം.
ചുഴലിക്കാറ്റ് കുറഞ്ഞ വേഗതയിലാണ് നീങ്ങുന്നത്. ചുഴലിക്കാറ്റിന്റെ ശക്തി കുറയുമോയെന്ന് പറനാവില്ലെന്ന് കങ്കന്‍ പറഞ്ഞു.
ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി നിയോഗിച്ചിട്ടുള്ള സേനയെ തെക്ക് പടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. ചുഴലിക്കാറ്റിന്റെ ഗതി ഏതു സമയത്തും മാറാമെന്നതുകൊണ്ട് അധികൃതര്‍ എല്ലാ മുന്‍കരുതലുകളുമെടുത്തിട്ടുണ്ട്.
പത്തായിരത്തോളം പേരെ തീരദേശത്തു നിന്ന് മാറ്റിപ്പാര്‍പ്പിച്ചെന്നാണ് ഔദ്യോഗിക കണക്ക്. അതേ സമയം ഒരു ലക്ഷത്തോളം പേര്‍ ഇപ്പോഴും തീരദേശത്തു തന്നെ കഴിയുകയാണെന്ന് അനൗദ്യോഗിക കണക്കുകള്‍ പറയുന്നു.












Click it and Unblock the Notifications