ബസുകള്‍ കൂട്ടിയിടിച്ച് 59 പേര്‍ക്ക് പരിക്ക്
തിരുവനന്തപുരം: തിരുവനന്തപുരത്ത് പാങ്ങപ്പാറയ്ക്കടുത്ത് വച്ച് രണ്ടു ബസ്സുകള്‍ കൂട്ടിയിടിച്ച് 59 പേര്‍ക്ക് പരിക്കേറ്റു.
ഒരു കെഎസ്ആര്‍ടിസി ബസും സ്വകാര്യബസും കൂട്ടിയിടിച്ചാണ് മെയ് 26 ശനിയാഴ്ച അപകടമുണ്ടായത്. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്കു കൊണ്ടുപോയി.
തിരുവനന്തപുരത്തു നിന്നും കൊല്ലത്തേക്കു പോകുകയായിരുന്നു കെഎസ്ആര്‍ടിസി ഫാസ്റ് പാസഞ്ചറും ചിറയിന്‍കീഴില്‍ നിന്നും തിരുവനന്തപുരത്തേക്കു പോകുകയായിരുന്ന സ്വകാര്യ ബസും തമ്മിലാണ് കൂട്ടിയിടിച്ചത്.












Click it and Unblock the Notifications